ഔഷധമായി ഉപയോഗിക്കുന്ന പത്തു കേരളീയ നാട്ടുചെടികളാണു ദശപുഷ്പങ്ങള്‍ എന്നറിയപ്പെടുന്നത്. പൂക്കളെന്നാണു അറിയപ്പെടുന്നതെങ്കിലും ഇവയുടെ ഇലകള്‍ക്കാണു പ്രധാന്യം. കേരളത്തിലെ തൊടികളിലെങ്ങും കാണുന്ന ഈ പത്തു ചെടികള്‍ക്കും നാട്ടുവൈദ്യത്തിലും, ആയുര്‍ വേദ ചികിത്സയിലും വളരെ പ്രാധാന്യമുണ്ടു്. അതുപോലെ ഇവയെല്ലാം മംഗളകാരികളായ ചെടികളാണെന്നാണു വിശ്വാസം. ഹൈന്ദവ ദേവപൂജയ്ക്കും, സ്ത്രീകള്‍ക്കു തലയില്‍ ചൂടുവാനും ദശപുഷ്പങ്ങള്‍ ഉപയോഗിക്കുന്നു.
ദശ പുഷ്പങ്ങള്‍ താഴെ പറയുന്നവ ആണ്:
* വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി),
* കറുക,
* മുയല്‍ ചെവിയന്‍
* തിരുതാളി,
* ചെറുള,
* നിലപ്പന
* കയ്യോന്നി(കൈതോന്നി, കയ്യുണ്ണി ),
* പൂവാംകുറുന്തൽ (പൂവാംകുറുന്നില),
* മുക്കുറ്റി,
* ഉഴിഞ്ഞ
ഇന്ദ്രവല്ലി ,കേശരാജ, ഭാർഗവി, ഹരികോന്തിജം, ഭദ്രാ, ജലപുഷ്പ, സംഭാരീ, സഹദേവി, ലക്ഷ്മണ, താലപത്രിക എന്നിങ്ങനെ സംസ്കൃതനാമങ്ങളുമുണ്ടു്.
കർക്കിടക മാസത്തിൽ ദശപുഷ്പം ചൂടുന്നതു രോഗശമനത്തിനും പാപപരിഹാരത്തിനും നല്ലതാണെന്നാണു ഹൈന്ദവർക്കിടയിലുള്ള വിശ്വാസം. കർക്കിടക കഞ്ഞിയിൽ ദശപുഷ്പങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഘടകമാണു്. കർക്കിടകത്തിൽ ശീവോതിക്ക് -വെക്കുന്നതിലും ദശപുഷ്പങ്ങൾ പ്രധാന ഇനമാണു്.
ഹൈന്ദവ ഉത്സവദിനമായ ധനുമാസത്തിലെ തിരുവാതിരനാളിൽ സ്ത്രീകൾ ഉപവാസമനുഷ്ഠിച്ച ശേഷം പാതിരാവിൽ കുളിക്കുന്നതിനു മുൻപ് ദശപുഷ്പം ചൂടുന്നു. തിരുവാതിര ദിവസം സുമംഗലികൾ തലയിൽ ചൂടുന്നു. തിരുവാതിരവ്രതകാലത്ത് ഐശ്വര്യത്തിനും, ഭർത്താവിന്റെ ആയുരാരോഗ്യത്തിനും വേണ്ടിയാണു സ്ത്രീകൾ ദശപുഷ്പം ചൂടുന്നതു്. കറുക, ചെറൂള എന്നിവ ഹൈന്ദവ ആചാരപ്രകാരം മരണാനന്തരക്രിയകളായ ബലിതർപ്പണ കർമ്മങ്ങൾക്കു് ഉപയോഗിക്കുന്നു.
സുഖചികിത്സയുടെ കാലമായ കർക്കിടകമാസത്തിൽ ദശപുഷ്പങ്ങളാണു പ്രധാനമായും ചികിത്സയ്ക്കുപയോഗിക്കുന്നത്.

കറുക
ശാസ്ത്രീയ നാമം: സൈനോഡോൺ ഡാക്‌ടൈളോൺ ദേവത: ആദിത്യൻ, ഫലപ്രാപ്തി: ആധിവ്യാധിശമനം. (ബ്രഹ്മാവ് ആണ് ദേവത എന്ന് ചിലയിടങ്ങളിൽ കാണുന്നു)
സംസ്കൃതത്തിൽ ശതപർവിക, ദുവ, ഭാർഗവി എന്നൊക്കെ അറിയപ്പെടുന്നു.
വിഷ്ണുക്രാന്തി
ശാസ്ത്രീയ നാമം: ഇവോൾവുലസ് അൾസിനോയിഡ്‌സ്
ദേവത: ശ്രീകൃഷ്ണൻ, ഫലപ്രാപ്തി: വൈഷ്ണേവ പാദലബ്ധി. (ചന്ദ്രൻ ആണ് ദേവത എന്ന് ചിലയിടങ്ങളിൽ കാണുന്നു.)
സംസ്കൃതത്തിൽ നീല പുഷ്‌പം , ഹരികോന്തിജ എന്നു പേര്. കൃഷ്ണക്രാന്തി എന്നും പേരുണ്ട്
തിരുതാളി
ശ്രീഭഗവതി ദേവത - ഐശ്വര്യം ഫലപ്രാപ്‌തി ശിവൻ ആണ് ദേവത എന്ന് ചിലയിടങ്ങളിൽ കാണുന്നു
സംസ്കൃതത്തിൽ ലക്ഷ്‌മണ എന്ന് പേര്.
നിലപ്പന
ശാസ്‌ത്രീയ നാമം :കർക്കുലിഗൊ ഓർക്കിയോയിഡെസ്
ഭൂമിദേവി ദേവത - വിവേകം ഫലപ്രാപ്‌തി - ശ്രീദേവി ആണ് ദേവത എന്ന് ചിലയിടങ്ങളിൽ കാണുന്നു
താലമൂലി, താലപത്രിക വരാഗി എന്നീ പേരുകളിൽ സംസ്കൃതത്തിൽ അറിയപ്പെടുന്ന ഈ സസ്യത്തിന് ഹിന്ദിയിൽ മുസ്‌ലി എന്ന് പേർ. . നെൽപാത എന്നും പേരുണ്ട് .
പൂവാംകുരുന്നില
ശാസ്‌ത്രീയ നാമം: വെർണോനിയ സിനെറിയ
ബ്രഹ്മാവ് ദേവത - ദാരിദ്ര്യനാശം ഫലപ്രാപ്‌തി സരസ്വതിആണ് ദേവത എന്ന് ചിലയിടങ്ങളിൽ കാണുന്നു
പൂവാംകുറുന്തൽ എന്നും പേരുണ്ട് -സംസ്കൃതത്തിൽ സഹദേവീ ശാസ്‌ത്രീയ നാമം: വെർണോനിയ സിനെറിയ
പൂവാംകുറുന്തൽ എന്നും പേരുണ്ട് -സംസ്കൃതത്തിൽ സഹദേവീ ശാസ്‌ത്രീയ നാമം: വെർണോനിയ സിനെറിയ
ഉഴിഞ്ഞ
ശാസ്‌ത്ര നാമം:കാർഡിയോസ് പെർമം ഹലികാകാബം'
യമൻ ദേവത - ഇഷ്ടസിദ്ധി ഫലപ്രാപ്‌തി വരുണൻ ആണ് ദേവത എന്ന് ചിലയിടങ്ങളിൽ കാണുന്നു
സംസ്കൃതത്തിൽ ഇന്ദ്ര വല്ലിയെന്ന് പേര്. .
മുക്കുറ്റി
ശാസ്‌ത്രീയ നാമം: ബയോഫിറ്റം സെൻസിറ്റിവം.
ശ്രീപാർവതി ദേവത - ഭർതൃപുത്രസൗഖ്യം ഫലപ്രാപ്‌തി വിഷ്ണുആണ് ദേവത എന്ന് ചിലയിടങ്ങളിൽ കാണുന്നു
സംസ്കൃതത്തിൽ ജലപുഷ്‌പം .
കയ്യൂണ്യം
ശാസ്‌ത്രീയ നാമം:എക്ലിപ്റ്റ ആൽബ
ശിവൻ ദേവത - പഞ്ചപാതകനാശം ഫലപ്രാപ്‌തി ഇന്ദ്രൻ ആണ് ദേവത എന്ന് ചിലയിടങ്ങളിൽ കാണുന്നു
ചെറൂള
ശാസ്‌ത്രീയ നാമം: എർവ ലനേറ്റയമധർമ്മൻ ദേവത - ആയുസ്സ് ഫലപ്രാപ്തി
സംസ്കൃതത്തിൽ ഭദ്ര , ഭദൃക
മുയല്‍ ചെവിയന്‍
കാമൻ ദേവത - സൗന്ദര്യം ഫലപ്രാപ്‌തി
പരമശിവൻ ആണ് ദേവത എന്ന് ചിലയിടങ്ങളിൽ കാണുന്നു
സംസ്കൃതത്തിൽചിത്രപചിത്ര, സംഭാരി എന്നാണ് പേര്.